Subscribe this Blog

Enter your email address:

Delivered by FeedBurner

Followers

Friday, February 24, 2017

LDC Expected Questions

❔സ്വാതന്ത്ര്യസമരം❔

🔑ആവർത്തിക്കുന്ന പി.എസ്.സി ചോദ്യങ്ങൾ🔑

1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒന്നാമത്തെ ആൾ എന്ന വിശേഷണമുളളത് ആർക്ക് ❔
- ബാലഗംഗാധര തിലകൻ...

2. ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനം ആരംഭിച്ചതാരാണ് ❔
- റാഷ് ബിഹാരി ബോസ്...

3. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി❔
- അരവിന്ദഘോഷ്...

4. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ❔
- ലാലാ ലജ്പത്‌  റായി...

5. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ❔
- ഗോപാലകൃഷ്ണ ഗോഖലെ...

6. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ❔
- മാഡം ഭിക്കാജി കാമ...

7. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ് ❔
- പി. സി. റോയ്...

8. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ❔
- രവീന്ദ്രനാഥ ടഗോർ...

9. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ❔
- ആനി ബസന്റ്...

10. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ❔
- ദാദാഭായ് നവറോജി...

11. മഹാത്മജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് അറിയപ്പെട്ട വ്യക്തി ❔
- സി. രാജഗോപാലാചാരി....

12. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ❔
- മൗലാനാ അബുൽ കലാം ആസാദ്...

13. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക ❔
- സരോജിനി നായിഡു...

14. സ്വാതന്ത്ര്യാനന്തരം നാട്ടു രാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്❔
- സർദാർ വല്ലഭായ് പട്ടേൽ...

15. 1940 ൽ വ്യക്തി സത്യഗ്രഹത്തിലെ ആദ്യ സത്യഗ്രഹിയായി ഗാന്ധി തിരഞ്ഞെടുത്ത വ്യക്തി ❔
- ആചാര്യ വിനോഭാവെ...

16. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ❔
- സുഭാഷ് ചന്ദ്രബോസ്

17. മഹാമാന എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി ❔
- മദൻ മോഹൻ മാളവ്യ...

18. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ❔
- ചേറ്റൂർ ശങ്കരൻ നായർ...

19. ഓടിവിളയാടു പാപ്പ എന്ന പ്രശസ്തമായ തമിഴ് ദേശ ഭക്തിഗാനം രചിച്ചത് ❔
- സുബ്രഹ്മണ്യഭാരതി...

20. ദണ്ഡിമാർച്ചിനിടെ ആലപിച്ച രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നൽകിയ താര് ❔
- വിഷ്ണു ദിഗംബർ പലുസ് കാർ...

21. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി ❔
- എ. ഒ. ഹ്യൂം...

22. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ❔
- സർ സയിദ് അഹമ്മദ് ഖാൻ

23. ഇന്ത്യയുടെ ദേശീയ പതാക രൂപ കൽപന ചെയ്ത വ്യക്തി ❔
- പിംഗലി വെങ്കയ്യ

24. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ❔
- ബങ്കിം ചന്ദ്ര ചാറ്റർജി

25. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ❔
- രവീന്ദ്രനാഥ ടഗോർ....

26. ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കു
മ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ ❔
- ജവഹർലാൽ നെഹ്റു...

27. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചത് ആര് ❔
- ഉദം സിങ്...

28. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ❔
- ഭഗത് സിങ്...

29. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ❔
- ജതിന്ദ്രനാഥ് ദാസ്...

30. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ❔
- ബിപിൻ ചന്ദ്രപാൽ.

No comments:

Total Pageviews

Disclaimer : Blog Policies

This blog publishes various general knowledge. errors and omissions expected. The Knowledge documents in this blog meant only to increase the general awareness of the readers. If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. You may use contents in this blog only for personal use. Reproduction and republishing of any contents from here to any other websites or blogs is strictly prohibited.